Social media trolls mocking tp senkumar for his channel discussion
കേരളത്തിലെ മുന്‍ ഡിജിപിയാണ് ടിപി സെന്‍കുമാര്‍. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയില്‍ പോയി പണിവാങ്ങിക്കൊടുത്ത കക്ഷിയാണ് സെന്‍കുമാര്‍. വ്യാജവാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മുത്തശ്ശിപ്പത്രത്തെ മുട്ടുകുത്തിച്ച ആളും ആണ്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം. ഇപ്പോള്‍ വിവരം വച്ചപ്പോള്‍ ആര്‍എസ്എസ് ആയി!!! കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആയിരുന്നു സെന്‍കുമാറിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.